
ഗുരുതര പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് മുതിര്‍ന്ന സിപിഐ(എം) നേതാവ് പി കെ ശ്രീമതി.
ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുന്നതും, അതിജീവിതയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായ രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്നു. ആ ശബ്ദം രാഹുലിന്റേതല്ലെന്ന് ഒരു കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടില്ല. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെ ബിജെപി നേതാക്കൾ എങ്ങനെ സംരക്ഷിച്ചുവോ അതുപോലെയാണ് കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
ഇത്ര ഗുരുതരമായ പരാതികൾ ഉയർന്നിട്ടും കേരളത്തിൽനിന്നുള്ള എംപിയായ പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും രാഹുലിനെ സംരക്ഷിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇപ്പോഴത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാനാകില്ല.
കേരളത്തിൽ തന്നെ ആദ്യമായാണ് ഇതുപോലെ ഗുരുതരമായ പരാതികൾ ഉയർന്ന് കേൾക്കുന്നത്. രാഹുലിനെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീമതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.