23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

‘പരിഹസിച്ചു, വീഴ്ത്താൻ ശ്രമിച്ചു..’; രാജി സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Janayugom Webdesk
തിരുവനന്തപുരം
August 24, 2025 6:09 pm

എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്.

 

പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. ബിഹാറിലെ വോട്ടർ അധികാർ യാത്രയില്‍ രാഹുല്‍ ഗാന്ധി ബുള്ളറ്റ് ഓടിക്കുന്ന ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്. അതേസമയം ഇന്ന് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍, തന്റെ രാജിക്കാര്യത്തെ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.