3 March 2026, Tuesday

Related news

February 27, 2026
January 9, 2026
January 2, 2026
December 7, 2025
December 2, 2025
December 2, 2025
September 18, 2025
September 15, 2025
August 31, 2025
August 26, 2025

കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി ‘ഡെലിവറി’; ഒരു കെട്ടിന് 1000 രൂപ

Janayugom Webdesk
കണ്ണൂർ
August 26, 2025 10:56 am

കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി ഡെലിവറിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിവസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടുന്ന പൊതി എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുക്കാറുണ്ടെന്നും അതിന് പ്രതിഫലം കിട്ടാറുണ്ടെന്നാണ് പുതിയതെരു സ്വദേശി അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് മതിലിനുമുകളിലൂടെ സാധനങ്ങൾ എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അക്ഷയ് യെ പൊലീസ് പിടികൂടിയത്.

മതിലിന് അകത്ത് നിന്ന് സിഗ്നൽ ലഭിക്കും അപ്പോൾ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് അക്ഷയ് മൊഴി നൽകിയത്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി വിതരണം വരുമാന മാർ​ഗമാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.