
കാക്കനാട് ജില്ലാ ജയിലിൽ നിന്ന് 9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും ബീഡികളും കണ്ടെടുത്തു. മോഷണക്കേസിന് ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി തിയോഫിൻറെ കയ്യിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
കൈലിയിൽ പോക്കറ്റ് ഘടിപ്പിച്ച് ചെറിയ രണ്ട് ഡെപ്പകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇയാളെ ഇന്നലെ തൃപ്പൂണിത്തുറ JFCM കോടതിയിൽ ഹാജരാക്കി തിരികെ എത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.