
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിച്ചതിനെതിരായ ഹരജി ഡൽഹി ഹൈകോടതി വിധി പറയാനായി മാറ്റി. സംഘടനയുടെ അഭിഭാഷാകന്റെയും സർക്കാറിന്റെയും വാദങ്ങൾ കേട്ടാണ്ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായ, തുഷാർ റാവു എന്നിവരടങ്ങിയ ബെഞ്ച് ഹരജിയുടെ സാധുത സംബന്ധിച്ച വിധിപറയാനായി മാറ്റിയത്.
2022 സെപ്റ്റംബർ 27നാണ് പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇക്കാര്യം ശരിവെച്ചുകൊണ്ട് 2024 മാർച്ചിൽ യു.എ.പി.എ ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെയാണ് പോപുലർ ഫ്രണ്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
യു.എ.പി.എ ടൈബ്ര്യൂണലിൽ സംഘടനക്കെതിരെ വിധിപറഞ്ഞ ജഡ്ജി ഹൈകോടതി സിറ്റിങ് ജഡ്ജിയായതിനാൽ ഹരജി ഡൽഹി ഹൈകോടതിക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ, ട്രൈബ്യൂണലും ഹൈകോടതിയും സാങ്കേതികമായി രണ്ടാണെന്നതായിരുന്നു പോപുലർ ഫ്രണ്ട് അഭിഭാഷകൻ വാദിച്ചത്.
ടൈബ്ര്യൂണലിൽ ഒരു ജഡ്ജി വിധി പറയുന്നത് ആ സംവിധാനത്തിന്റെ ഭാഗമായിരുന്നുകൊണ്ടാണെന്നും അതിൽ ഹൈകോടതിക്ക് പങ്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇരു വാദങ്ങളും കേട്ടശേഷം ഹരജിയുടെ സാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് കേസ് വിധിപറയാനായി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.