8 December 2025, Monday

Related news

December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025
November 25, 2025
November 11, 2025

പരുത്തി കയറ്റുമതിക്ക് ഡിസംബർ31വരെ നികുതി ഈടാക്കേണ്ടെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
August 28, 2025 7:15 pm

കോട്ടൺ കയറ്റുമതിക്ക് ഡിസംബർ 31വരെ നികുതി ചുമത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനം.യു.എസിൽ നിന്ന് 50 ശതമാനം താരിഫ് ഭാരം നേരിടുന്ന ടെക്സ്റ്റൈൽ കയറ്റുമതി വ്യവസായികളെ പിന്തുണക്കുന്നതിനുവേണ്ടിയാണ് തീരുമാനം. നേരത്തെ സെപ്തംബർ 30ലേക്ക് നികുതി ഈടാക്കാനുള്ള തീരുമാനം നീട്ടിയിരുന്നു.

നിലവിൽ 5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ (BCD), 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC) എന്നിവയിൽ നിന്നുള്ള ഇളവും 10 ശതമാനം സാമൂഹിക ക്ഷേമ സർചാർജും ഉൾപ്പെടുന്നതാണ് ഇളവ്. ഇത് പരുത്തിയുടെ ഇറക്കുമതി തീരുവ 11 ശതമാനമാകാൻ സഹായിക്കും.

നിലവിലെ തീരുമാനം നൂൽ, തുണി, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലെ മുതൽ മുടക്ക് ചെലവ് കുറയ്ക്കാനും നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകാനും സഹായിച്ചേക്കും.ആഭ്യന്തര വിപണിയിൽ അസംസ്കൃത പരുത്തിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, പരുത്തി വില സ്ഥിരപ്പെടുത്തുന്നതിനും, അതുവഴി തുണിത്തരങ്ങളുടെ വിലകൂട്ടാനുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും തീരുവ ഇളവ് സഹായിക്കും.

ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിലൂടെയും ടെക്സ്റ്റൈൽ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) സംരക്ഷിക്കുന്നതിലൂടെയും ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ആഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് 50 ശതമാനം തീരുവ ചുമത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.