4 February 2026, Wednesday

Related news

September 8, 2025
September 3, 2025
August 30, 2025
July 31, 2025
October 31, 2024
September 15, 2024
September 14, 2024
October 1, 2023
September 26, 2023
September 19, 2023

ബോധി ഓണോത്സവം നടന്നു

Janayugom Webdesk
കായംകുളം
August 30, 2025 7:20 pm

കായംകുളം ബോധി കൾച്ചറൽ സൊസൈറ്റി യുടെ ഈ വർഷത്തെ ഓണാഘോഷപരിപാടകൾ കായംകുളം മുത്തൂറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്നു. അത്തപ്പൂക്കള മത്സരമാണ് പ്രധാന ഇനം. കായംകുളത്തെ യും സമീപ പ്രദേശത്തുമുള്ള വിദ്യാലയങ്ങളും സ്ഥാപനങ്ങളും അത്ത പ്പൂക്കള മത്സരത്തിൽ പങ്കെടുത്തു. അഡ്വ. യു. പ്രതിഭ എം. എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. ബോധി പ്രസിഡന്റ്‌ അഡ്വ. വി. ബോബൻ അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ പി. ശശികല മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കുമ്പളത്ത് മധുകുമാർ, എജിഡി മാനേജിങ് ഡയറക്ടർ ഷഫീഖ്, എം. എ. കെ. ആസാദ്, ബി. ഷീല, എൻ. ശ്രീരഞ്ജൻ, എസ്. ശശികുർ,ബി. ജീവൻ, ഡോ. ജോസ് ജോസഫ്, മുഹമ്മദ്‌ ഷമീർ, ഭരണിക്കാവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.അത്തപ്പൂക്കള മത്സരത്തിൽ എസ്. എൻ. സെൻട്രൽ സ്കൂൾ, കായംകുളം, എസ്. എൻ. വിദ്യാപീഠം, കായംകുളം, ശബരി അയൽക്കൂട്ടം, ചിറക്കടവം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആഗസ്റ്റ് 15ന് ബോധി നടത്തിയ അഖില കേരള ചിത്ര രചനാ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കലാ-കായിക‑സാംസ്‌കാരിക‑വിദ്യാഭ്യാസ രംഗങ്ങളിൽ ചെറു പ്രായത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പത്തു വയസുകാരി ഡി. ദിയയെ ബോധി അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.