
ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും മാതാവിനെയും അപമാനിക്കുന്ന പരാമർശങ്ങൾ ചിലർ നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച പ്രതിഷേധം. ബിഹാറിലെ ദർഭംഗയിലാണ് സംഭവം. കരിങ്കൊടിയുമായെത്തിയ പ്രവർത്തകർ രാഹുലിന്റെ വാഹനത്തിനു മുകളിൽ ചാടിക്കയറാനും ശ്രമം നടത്തി. എന്നാൽ പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച സംസാരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി സമരക്കാർക്കുനേരെ മിഠായി നീട്ടി.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് സമാപനം. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന യാത്ര ബിഹാറിലെ ആരയിലാണ് അവസാനിക്കുക. വോട്ട് കൊള്ള കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ബിജെപി ഗോഡ്‌സെയുടെ പാത പിന്തുടരുകയാണെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. ഡല്‍ഹി ബിജെപി ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.