
ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന കുറിപ്പടികളും രോഗനിര്‍ണയവും മനസിലാക്കുകയെന്നത് രോഗിയുടെ മൗലികാവകാശമാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27ന് ജസ്റ്റിസ് ജുസ്ഗുര്‍പ്രീത് സിങ് പുരിയാണ് വിധി പുറപ്പെടുവിച്ചത്.
മെഡിക്കല്‍ കുറിപ്പടികള്‍ കൃത്യവും വ്യക്തവുമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാനായി പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഡിജിറ്റലൈസേഷന് നടപ്പാക്കുന്നതുവരെ പഞ്ചാബ്, ഹരിയാന, ചണ്ഢീഗഡ് എന്നിവിടങ്ങളിലെ ഡോക്ടര്‍ന്മാര്‍ കുറിപ്പടികളില്‍ കാപിറ്റല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വായിക്കാന്‍ കഴിയാത്ത രീതിയില്‍ രോഗികള്‍ക്ക് കുറിപ്പടി നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി നേരത്തെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മുമ്പ് ഒറീസ, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ മെഡിക്കൽ കുറിപ്പടികളുടെ കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.