22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
August 31, 2025 10:03 pm

പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിൽ പറയുന്ന എല്ലാ പദ്ധതികളും നിലവില്‍ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ച് തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഈ വർഷം ഒരു രൂപ പോലും നൽകിയിട്ടില്ല. ഇത് കടുത്ത അനീതിയാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷത്തെ കുടിശികയടക്കം 1148 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ള എസ്എസ്‌കെ ഫണ്ട്. നിലവില്‍ സമഗ്രശിക്ഷാ കേരളയിൽ 6817 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, ടെക്സ്റ്റ് ബുക്ക്, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചിലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നടപടികളെന്നും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.