22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
December 30, 2025
December 29, 2025
December 28, 2025

കൊല്ലംകോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മോഷണം; ഒരാൾ കസ്റ്റഡിയിൽ

Janayugom Webdesk
പാലക്കാട്
September 6, 2025 5:37 pm

കൊല്ലംകോട് ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ മോഷണം. തിരുവോണ ദിവസത്തിൽ വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നാല് ചാക്കുകളിലായി മദ്യക്കുപ്പികൾ മോഷ്ടിച്ചതായി ജീവനക്കാർ അറിയിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശം പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇന്ന് രാവിലെ ഔട്ട്‌ലെറ്റ് തുറക്കാൻ എത്തിയപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിഞ്ഞത്.

കൊല്ലംകോട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ പ്രദേശവാസി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോഷണം പോയ മദ്യത്തിന്റെ അളവ് കണക്കെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.