
ജി എസ് ടി നിരക്ക് ഘടന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. നിരക്ക് ഘടനയുടെ പരിഷ്കരണം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശങ്ക അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജെ എസ് ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ജി എസ് ടി കൗണ്‍സില്‍ യോഗം ഉടന്‍ ചേർന്നേക്കും.
ഇതിന് മുന്നോടിയായാണ് കാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം നാളെ വിളിച്ചത്. വസ്ത്ര മേഖലയിലുള്ളവരും സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. സൈക്കിളിന്റെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ വസ്തുക്കളുടെ ജി എസ് ടിയിൽ കുറവില്ലെന്നാണ് സൈക്കിൾ നിര്‍മ്മാതാക്കൾ പറയുന്നത്. 2500 രൂപയ്ക്ക് മുകളില്‍ ഉള്ള വസ്ത്രങ്ങൾ ആണെങ്കില്‍ 18 ശതമാനവും അതിന് താഴെയാണെങ്കില്‍ അഞ്ച് ശതമാനം എന്നുമാണ് പരിഷ്കരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.