23 January 2026, Friday

Related news

January 2, 2026
December 31, 2025
December 29, 2025
December 28, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025

അഡാനിക്കെതിരായ വാര്‍ത്തകള്‍ക്ക് വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2025 9:06 pm
അഡാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) സ്ഥിരീകരിക്കാത്തതും അപകീർത്തികരമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് കോടതിയുടെ വിലക്ക്.
ലേഖനങ്ങളിൽ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പോസ്റ്റുകളിൽ നീക്കം ചെയ്യണമെന്നും ഡല്‍ഹി ജില്ലാ കോടതി ഉത്തരവിട്ടു. പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, അയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അഡാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒൻപതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
വെബ്സൈറ്റുകളായ പരണ്‍ ജൊയി.ഇന്‍, അഡാനിവാച്ച്, അഡാനിഫയല്‍സ് എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അഡാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അഡാനി കമ്പനിയുടെ ആരോപണം. അഞ്ച് ദിവസത്തിനുള്ളിൽ എല്ലാ ലേഖനങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങളും പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യാന്‍ ഗൂഗിൾ, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.