27 January 2026, Tuesday

ബിജെപി നേതാവിന്റെ വായില്‍ ആസിഡ് ഒഴിക്കുമെന്ന് തൃണമൂല്‍ എംഎല്‍എ

Janayugom Webdesk
കൊല്‍ക്കത്ത
September 7, 2025 10:39 pm

ബിജെപി നേതാവിന്റെ വായിൽ ആസിഡ് ഒഴിക്കുമെന്ന് തൃണമൂൽ നേതാവിന്റെ ഭീഷണി. മാൾഡ ജില്ലാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് അബ്ദുർ റഹീം ബക്ഷിയാണ് ഭീഷണി മുഴക്കിയത്. ബിജെപി എംഎൽഎ ശങ്കർ ഘോഷിനെതിരെ പേര് എടുത്തു പറയാതെ ആയിരുന്നു ഭീഷണി.
മറ്റു സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ടിഎംസി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അബ്ദുർ റഹീം ബക്ഷി. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ‘റൊഹിങ്ക്യകള്‍’ അല്ലെങ്കിൽ ‘ബംഗ്ലാദേശികൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിയമസഭയിൽ ഘോഷ് നടത്തിയ മുൻകാല പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബക്ഷി ഭീഷണി മുഴക്കിയത്. ബിജെപി പതാകകൾ വലിച്ചുകീറണമെന്നും ബക്ഷി ആഹ്വാനം ചെയ്തു.
ടിഎംസി മേധാവി മമത ബാനർജിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് പുതിയ പ്രസ്താവന. അപമാനകരമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ തന്റെ പാർട്ടി സഹപ്രവർത്തകർക്ക് മമത പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും വർഷങ്ങള്‍ക്ക് മുന്‍പും പ്രകോപനകരമായ ചില പരാമർശങ്ങള്‍ ബക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ബിജെപി, സിപിഐ(എം), കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൈയ്യും കാലും വെട്ടുമെന്നായിരുന്നു മുമ്പ് നടത്തിയ പ്രസംഗം. 

Kerala State - Students Savings Scheme

TOP NEWS

January 27, 2026
January 27, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.