22 January 2026, Thursday

Related news

January 16, 2026
January 15, 2026
January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

യുഡിഎഫ് കാലത്തെക്കാള്‍ ലോക്കപ്പ് മര്‍ദന പരാതികള്‍ ആറിലൊന്നായി കുറഞ്ഞു; കണക്കുകള്‍ പുറത്തുവിട്ട് പൊലീസ് കംപ്ലെയിന്റ് അതോറിട്ടി

Janayugom Webdesk
തിരുവനന്തപുരം
September 9, 2025 8:11 pm

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തെക്കാള്‍ ലോക്കപ്പ് മര്‍ദന പരാതികള്‍ രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഭരണത്തിൻ കീഴില്‍ ആറിലൊന്നായി കുറഞ്ഞെന്ന് കണക്കുകള്‍. സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിട്ടിയുടെ കണക്കുകള്‍ പ്രകാരം 2014ല്‍ 671 ആയിരുന്ന പരാതികള്‍ കഴിഞ്ഞ വര്‍ഷം ആയപ്പോള്‍ 94 ആയാണ് കുറഞ്ഞത്. ഈ വര്‍ഷം ആഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം 45 പരാതികളാണ് അതോറിട്ടിക്ക് ലഭിച്ചത്. 

2012ല്‍ രൂപീകരിച്ചതു മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് 15 വരെയുള്ല കണക്കുകള്‍ പ്രകാരം 5218 പരാതികളാണ് പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് ലഭിച്ചത്. ഇതില്‍ 5152 എണ്ണം തീര്‍പ്പാക്കി. 66 പരാതികള്‍ തീര്‍പ്പാകാനുണ്ടെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്‍മാൻ റിട്ടയേര്‍ഡ് ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു. ലോക്ക് മര്‍ദനം വ്യാപകമായി ഇല്ലെന്നതാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സർക്കാർ നിയമിക്കുന്ന അഞ്ച് അംഗങ്ങളാണ് അതോറിട്ടിയിൽ ഉള്ളത്. തികച്ചും പരിമിതമായ അധികാരങ്ങളാണ് കമ്മിഷനുള്ളത്. അതോറിട്ടിക്ക് ലഭിക്കുന്ന പരാതികളില്‍ ഉചിതമായ നടപടിക്ക് ശുപാര്‍ശ ചെയ്ത് പൊലീസിലെ മേല്‍ഘടകത്തിന് നല്‍കും. നടപടി എടുക്കണോ വേണ്ടയോ എന്നാെക്കെ തീരുമാനിക്കുന്നത് പൊലീസും സര്‍ക്കാരുമൊക്കെയാണ്. നടപടി ഉണ്ടായില്ലെങ്കിൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. വകുപ്പുതല നടപടിയാണ് അതോറിട്ടി പലപ്പോഴും ശുപാർശ ചെയ്യാറുള്ളത്. അതേസമയം, ചില കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം നൽകണമെന്ന കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വി കെ മോഹനൻ പറഞ്ഞു. 

വർഷം, പരാതികള്‍, തീർപ്പാക്കിയവ എന്ന ക്രമത്തിൽ

2016–626-625
2017–808-805
2018–435-434
2019–346-345
2020–334-333
2021–272-270
2022–146-135
2023–146-138
2024–94-71

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.