7 December 2025, Sunday

Related news

December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025
October 17, 2025
October 16, 2025

കെഎസ്ആർടിസിയുടെ പുത്തൻ കുതിപ്പ്; 180 പുതിയ ബസുകൾ കൂടി വാങ്ങാൻ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
September 10, 2025 4:08 pm

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) 180 പുതിയ ബസുകൾ കൂടി വാങ്ങാൻ തീരുമാനിച്ചു. നേരത്തെ ടെൻഡർ നൽകിയിരുന്ന 143 ബസുകൾക്ക് പുറമെയാണ് ഈ പുതിയ നീക്കം. പുതിയ ബസുകൾക്കായി ഉടൻ ടെൻഡർ നൽകും. വാങ്ങാൻ ഉദ്ദേശിക്കുന്ന 180 ബസുകളിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസുകൾക്കും, 50 എണ്ണം ഓർഡിനറി സർവീസുകൾക്കും, 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കും വേണ്ടിയുള്ളതാണ്.

പുതിയ ബസുകൾ വരുന്നതിന് മുന്നോടിയായി കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. 2025 സെപ്റ്റംബർ 8ന് ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. മാനേജ്‌മെൻ്റ് നടപ്പിലാക്കിയ പരിഷ്കരണങ്ങളും പുതിയ ബസുകളുടെ വരവും വരുമാനം വർദ്ധിപ്പിക്കുന്നതിന് കാരണമായതായി വിലയിരുത്തുന്നു. പുതിയ ബസുകളുടെ ലഭ്യത, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങിയവയിലൂടെ യാത്രക്കാർക്ക് ലഭിച്ച ഗുണപരമായ സേവനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നും വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.