
വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി പൊലീസ് പിടിയിലായി. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ ചിഞ്ചുവാണ് റൂറൽ ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇവരുടെ ആൺ സുഹൃത്ത് കോയമ്പത്തൂർ ജയിലിലാണ്.
ചിഞ്ചു അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇവിടെ വച്ചാണ് ഇവർ കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ പൊലീസ് വീട് വളയുകയായിരുന്നു. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.