22 January 2026, Thursday

Related news

January 22, 2026
January 12, 2026
January 11, 2026
January 10, 2026
January 7, 2026
January 7, 2026
January 4, 2026
January 2, 2026
December 28, 2025
December 20, 2025

എപ്‍സ്റ്റീനുമായി ബന്ധം; യുകെയിലെ യുഎസ് അംബാസഡറെ പുറത്താക്കി

Janayugom Webdesk
ലണ്ടന്‍
September 11, 2025 10:11 pm

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുകെയിലെ യുഎസ് അംബാസഡർ പീറ്റർ മണ്ടൽസണെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പുറത്താക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് നടപടി. മണ്ടൽസിന്റെ ഇമെയിലുകളിലെ വിവരങ്ങളുടെ വെളിച്ചത്തിൽ, അദ്ദേഹത്തെ അംബാസഡർ സ്ഥാനത്ത് നിന്ന് പിൻവലിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 2003ൽ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പുസ്തകത്തിന്റെ പേജുകൾ യുഎസ് ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ടതിനുശേഷമാണ് മണ്ടൽസണും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.