
കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, ഉയരം കുറഞ്ഞ ചുറ്റുമതിലുള്ള കിണറ്റിലേക്ക് എത്തിനോക്കുന്നതിനിടെ കുട്ടി കാൽ വഴുതി വീണെന്നാണ് കരുതുന്നത്.
സമീപത്ത് ജോലി ചെയ്തിരുന്ന പെയിന്റിങ് തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കിണറിന് ആഴം കൂടുതലായതിനാൽ സാധിച്ചില്ല. തുടർന്ന് വീട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.