22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

മൊത്തവില പണപ്പെരുപ്പം ഉയര്‍ന്നു

Janayugom Webdesk
 ന്യൂഡല്‍ഹി
September 15, 2025 10:59 pm

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത്-0.58 ശതമാനമായിരുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി നെഗറ്റീവായി തുടര്‍ന്ന മൊത്തവില സൂചിക പണപ്പെരുപ്പം ഇപ്പോള്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഭക്ഷ്യ ഉല്പന്നങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, മറ്റ് ലോഹേതര ധാതു ഉല്പന്നങ്ങള്‍, മറ്റ് ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കിന്റെ ഉയര്‍ച്ചക്ക് പ്രധാന കാരണം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പവും ഓഗസ്റ്റില്‍ ഉയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.