23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

വിഗ്രഹം പുനഃസ്ഥാപിക്കണം: “വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കൂ” എന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2025 11:09 pm

തകര്‍ക്കപ്പെട്ട ക്ഷേത്ര വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ സവിശേഷ പരാമര്‍ശവുമായി സുപ്രീം കോടതി. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവലാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരാണ് വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശം നല്‍കിയത്. വിഷയം കോടതിയുടെ അധികാര പരിധിയില്‍ വരില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ (എഎസ്ഐ) സമീപിക്കാനും നിര്‍ദേശിച്ചു. മുഗള്‍ അധിനിവേശ കാലത്ത് ഖജുരാഹോ ക്ഷേത്രങ്ങളുടെ ഭാഗമായ ജവാരി ക്ഷേത്രത്തില്‍ തലയറുത്തെടുത്ത ഏഴ് അടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കാന്‍ അനുമതി തേടി രാകേഷ് ദലാല്‍ എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

താങ്കള്‍ കടുത്ത വിഷ്ണു ഭക്തനാണല്ലോ, ദേവനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. അതിനാല്‍ ഇപ്പോള്‍ തന്നെ പോയി പ്രാര്‍ത്ഥിക്കൂ. ഇത് പുരാവസ്തു വകുപ്പിന്റെ പരിധിയിലുള്ള സ്ഥലമാണ്. എഎസ്ഐയാണ് അനുമതി നല്‍കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മുഗള്‍ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനോട് ഇക്കാര്യം വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കൂ എന്ന് വാക്കാല്‍ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.