5 December 2025, Friday

Related news

December 4, 2025
December 4, 2025
November 18, 2025
October 18, 2025
October 16, 2025
September 18, 2025
September 17, 2025
August 30, 2025

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
September 17, 2025 10:01 am

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് നേമം സജീറിനെതിരെ ദേശീയ കമ്മിറ്റിയ്ക്കും, കെപിസിസി പ്രസിഡന്റിനും പ്രവാഹം. രാഹുല്‍ മാങ്കുട്ടത്തിലിനൊപ്പം നിയമസഭയില്‍ പോയതിനെയാണ് പരാതി .സ്ത്രീ വിരുദ്ധ നിലപാടിനൊപ്പം നേതാക്കള്‍ പരസ്യമായി നിന്നു. പൊതുസമൂഹത്തില്‍ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും നാണക്കേട് ഉണ്ടാക്കിയെന്നും സജീറിന്റെ പ്രവര്‍ത്തനം ജില്ലാ കമ്മിറ്റിയുടെ അറിവോടെ അല്ല എന്നും പരാതിയില്‍ പറയുന്നു.

ജില്ലാ അധ്യക്ഷനെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളാണ് പരാതി നല്‍കിയത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യ്‌ക്കെതിരെ വന്ന സ്ത്രീ പീഡനങ്ങളുടെ ആരോപണങ്ങള്‍. ആ സമയം പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ അവസരം ഉണ്ടാക്കി. എന്നാല്‍ നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ഒരു എം എല്‍ എ എന്ന നിലയില്‍ അദ്ദേഹത്തിന് സഭയില്‍ എത്താം. പക്ഷെ അതിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന തീരുമാനം പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരമാണ്. 

എന്നാല്‍ രാഹുലിനോടൊപ്പം എത്തിയതും സഹായത്തിന് നിന്നതും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ആണ്. അത് തന്നെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് എന്ന് നാളെ ആരോപണം ഉയരും. അത് യൂത്ത് കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കൊപ്പമാണ് എന്ന സന്ദേശവും പൊതുസമൂഹത്തിന് നല്‍കും. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ആയതിനാല്‍ ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായ നടപടി പാര്‍ട്ടി കൈക്കൊള്ളണം എന്ന് താല്പര്യപ്പെടുന്നു. എന്നാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.