23 January 2026, Friday

Related news

January 22, 2026
January 18, 2026
January 11, 2026
January 7, 2026
January 2, 2026
December 30, 2025
December 28, 2025
December 20, 2025
December 5, 2025
December 3, 2025

യുഎസുമായി പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഖത്തർ

Janayugom Webdesk
ദോഹ
September 17, 2025 2:10 pm

ഇസ്രായേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങി ഖത്തർ. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ജാസിം അൽഥാനി എന്നിവരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് മാർക്കോ റൂബിയോയുടെ സന്ദർശനം. കൂടിക്കാഴ്ചയിൽ ഖത്തറിനുള്ള യുഎസിൻ്റെ പൂർണ്ണ പിന്തുണ അദ്ദേഹം അറിയിച്ചു. ഇരുരാഷ്ട്രങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം തുടരുമെന്നും റൂബിയോ വ്യക്തമാക്കി.

ഖത്തറുമായി പ്രതിരോധ കരാറിൻ്റെ വക്കിലാണ് തങ്ങളെന്ന് ദോഹയിലേക്ക് തിരിക്കും മുമ്പ് അദ്ദേഹം അറിയിക്കുകയും ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഗസ്സയിലെ യുദ്ധം നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് റൂബിയോ നന്ദി അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, തന്ത്രപരമായ പങ്കാളിത്തം എന്നിവ ചർച്ചയിൽ വിഷയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.