
ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ കൊല്ലത്ത് പിടികൂടി. ബസിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത് എന്നിവരാണ് കുണ്ടറ ഏഴാംകുറ്റി ഇഎസ്ഐ ആശുപത്രിക്ക് സമീപത്തുവെച്ച് പൊലീസിന്റെ പിടിയിലായത്.
ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്തേക്ക് എത്തിച്ച കഞ്ചാവ് ബസില്‍ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.