
ഇന്ത്യൻ പൗരനായ യുവ ടെക്കിയെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു. തെലങ്കാനയിലെ മഹബൂബ്നഗര്‍ സ്വദേശി മുഹമ്മദ് നിസാമുദീന്‍ (30) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 3ന് കാലിഫോർണിയിലെ സാന്താ ക്ലാരയിലാണ് സംഭവം. കത്തി ഉപയോഗിച്ച് അപ്പാർട്ട്മെന്റിലെ സഹ താമസക്കാരെ ആക്രമിച്ചതിനെ തുടർന്നാണ് വെടിവയ്പ്പ് നടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ വംശവെറിയാണ് പൊലീസ് വെടിവയ്പ്പിന് പിന്നിൽ എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിസാമുദീന്‍ കാലിഫോർണിയയിൽ സോഫ്റ്റ്വേർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. വീടിനുള്ളിൽ കത്തിക്കുത്തുണ്ടായെന്നുള്ള വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്. സാന്താ ക്ലാരയിലുള്ള അപ്പാർട്ട്മെന്റിലെത്തിയപ്പോൾ മുഹമ്മദ് നിസാമുദ്ദീൻ കത്തിയുമായി നിൽക്കുന്നത് കണ്ടെന്നും പൊലീസ് പറയുന്നു. നിരവധി പരിക്കുകളോടെ കെട്ടിയിട്ട നിലയിലാണ് കൂടെയുണ്ടായിരുന്നയാളെ കണ്ടെത്തിയത്. സഹ താമസക്കാരനും നിസാമുദ്ദീനും തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.