
സിമന്റ് ചാക്കുകളില്‍ നിറച്ച് കക്കൂസ് മാലിന്യം കുഴിയില്‍ തള്ളി. തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം നാട്ടുകാരുടെ തടഞ്ഞു. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലാണ് കക്കൂസ് മാലിന്യം തള്ളിയത്.ഈ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നടത്തിയ പരിശോധന നടത്തിയത്. തുടര്‍ന്ന ഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്തു. സിമന്റ് ചാക്കുകളില്‍ നിറച്ച് കക്കൂസ് മാലിന്യം കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് തള്ളുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും കുഴി മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് നടന്നത്. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ പൊലീസ് സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.