
മലപ്പുറം വി കെ പടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് രണ്ട് മരണം. വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. ഇന്നലെയായിരുന്നു അപകടം.
തലക്കടത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരും. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാള്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.