5 December 2025, Friday

Related news

December 5, 2025
November 27, 2025
November 20, 2025
November 19, 2025
November 19, 2025
November 4, 2025
October 29, 2025
October 28, 2025
October 21, 2025
September 27, 2025

394 നിർധന കുടുംബങ്ങൾക്ക് ആശ്വാസം; തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഫ്ലാറ്റുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
September 27, 2025 8:28 pm

394 നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകി തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഫ്ലാറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്നാണ് ഫ്ലാറ്റുകൾ ഒരുക്കിയത്. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായാണ് ഫ്ലാറ്റുകൾ നിർമിച്ചത്. രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതിയാണ് കൊച്ചി നഗരസഭ യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ തള്ളിക്കളഞ്ഞവരുണ്ട്. അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് പദ്ധതിയെ തകർക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് സർക്കാർ മുന്നോട്ടുപോയി. ജനപക്ഷത്തു നിന്നവരല്ല അത്തരം കുത്സിത നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. ഇപ്പോൾ പാവപ്പെട്ട ജനങ്ങൾക്ക് വീട് ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. 13 നിലകളിലായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറിൽ ആകെ 195 അപ്പാർട്ടുമെന്റുകളാണുള്ളത്. ഓരോ അപാർട്ട്മെന്റിലും ഡൈനിംഗ്/ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകൾ എന്നിവയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.