
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും 30 മരണം. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു.കുട്ടികൾ ഉൾപ്പടെ നിരവധിപേർ കുഴഞ്ഞു വീണു നിരവധിപേരുടെ നില ഗുരുതരമായി തുടരുകയാണ് . വിജയ്യുടെ കരൂർ റാലിയിലാണ് സംഭവം. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട്ടിലെ കരൂറിലായിരുന്നു ഇന്ന് വിജയ്യുടെ റാലി നടന്നത്. വൻ ജനത്തിരക്കായിരുന്നു റാലിയിൽ അനുഭവപ്പെട്ടത്. ഇതിനിടെയാണ് ഇരുപതോളം പേർ കുഴഞ്ഞുവീണത്. സംഭവത്തിന് പിന്നാലെ പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥലത്തേയ്ക്ക് കൂടുതൽ ആംബുലൻസുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.