
രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പശ്ചിമബംഗാളിലാണ് (57). 2018ലും ഇവിടെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ രാജ്യത്ത് 207 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 57 എണ്ണവും ബംഗാളിലാണ് (27.5%). ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി)യുടെ 2019ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
2021‑ല്‍ 176, 2022ല്‍ 202, 2023ല്‍ 207 എന്നിങ്ങനെയാണ് കേസുകളുടെ വർധനവ്. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് (31), തൊട്ടുപിന്നില്‍ ഗുജറാത്ത് (15), രാജസ്ഥാനിലും ഒഡിഷയിലും 11 കേസുകള്‍ വീതവും കേരളം, ഹരിയാന, അസം എന്നിവിടങ്ങളില്‍ 10 കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഏഴും.
രാജ്യമെമ്പാടും ആകെ 735 കേസുകള്‍ വിചാരണയിലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 649 എണ്ണം വിചാരണ കാത്തിരിക്കുകയാണ്. 2023ല്‍ 86 കേസുകള്‍ വിചാരണയ്ക്ക് അയച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 2022ല്‍ ബംഗാളില്‍ 48 ആസിഡ് ആക്രമണങ്ങളുണ്ടായി, 52 പേര്‍ ഇതിനെ അതിജീവിച്ചു.
സുപ്രീം കോടതിയുടെ 2006ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ആസിഡ് വില്പന രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ വില്പന നിരോധിക്കണം. ആര്‍ക്കാണ് ആസിഡ് വില്ക്കുന്നതെന്നും അളവ് എത്രയാണ് തുടങ്ങിയ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണ കേസുകള്‍ വേഗത്തിലാക്കാന്‍ 2015 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനും ഇരകള്‍ക്ക് ചികിത്സ നല്‍കാത്തതിലും വേണ്ട ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.