18 January 2026, Sunday

Related news

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

250-ാം സ്വാതന്ത്ര്യ ദിനം; ട്രംപിന്റെ ചിത്രമുള്ള നാണയവുമായി യുഎസ് ട്രഷറി വകുപ്പ്

Janayugom Webdesk
വാഷിങ്ടണ്‍
October 5, 2025 10:43 pm

250-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിച്ച ഒരു ഡോളർ നാണയത്തിന്റെ കരട് ഡിസൈൻ യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കി. അന്തിമ രൂപകല്പന ഇതുവരെ അംഗീകരിച്ചിട്ടില്ല. ട്രഷറി സെക്രട്ടറി ബ്രാൻഡൻ ബീച്ച് എക്സിൽ പങ്കിട്ടതും തുടർന്ന് ട്രഷറി പുറത്തിറക്കിയതുമായ ചിത്രങ്ങൾ പ്രകാരം, സാധ്യതയുള്ള ഡിസൈനിന്റെ മുൻവശത്ത് ട്രംപിന്റെ പ്രൊഫൈലിൽ “ലിബർട്ടി” എന്ന വാക്കും താഴെ “1776–2026” എന്ന വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. 

നാണയത്തിന്റെ മറുവശത്ത്, കഴിഞ്ഞ വർഷം ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഉടനെ അദ്ദേഹം പറഞ്ഞ ” പോരാടുക” എന്ന വാക്കുകൾ ആലേഖനം ചെയ്ത മുഷ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന ട്രംപിന്റെ ചിത്രവുമാണുള്ളത്. നിര്‍ദിഷ്ട രൂപകല്പന രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ട്രഷറി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ അടച്ചുപൂട്ടൽ അവസാനിച്ചതിനുശേഷം കൂടുതൽ വിവരങ്ങൾ പങ്കിടുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് വാർഷികം ആഘോഷിക്കുന്നതിനായി നാണയത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ ഛായാചിത്രം ഉൾപ്പെടുത്താൻ പാടില്ലെന്ന് 2020ല്‍ കോണ്‍ഗ്രസ് അംഗീകരിച്ച നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചാണ് ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.