23 January 2026, Friday

ആർത്തവമായതിനാൽ‌ ചൈതന്യാനന്ദയെ കാണാൻ കഴിയില്ലെന്ന് യുവതി, വരാൻ നിർബന്ധിച്ച് സഹായി; ഓഡിയോ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
October 7, 2025 6:40 pm

സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുവതികളോട് ഹോട്ടൽ മുറിയിലേക്ക് എത്താൻ അദ്ദേഹത്തിന്റെ സഹായിയായ ശ്വേത ശർമ്മ നിർബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. ആർത്തവമായതിനാൽ ചൈതന്യാനന്ദയെ കാണാൻ കഴിയില്ലെന്ന് ഒരു യുവതി പറയുന്നതായി പുറത്തുവന്ന ഓഡിയോയിൽ കേൾക്കാം. എന്നാൽ ഒഴിവുകഴിവുകൾ പറയരുതെന്നാണ് അവരോട് ചൈതന്യാനന്ദയുടെ സഹായിയുടെ മറുപടി.

ഡൽഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിന്റെ തലവനായ അറുപത്തിരണ്ടുകാരനായ ചൈതന്യാനന്ദ, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ അസോഷ്യേറ്റ് ഡീൻ ശ്വേത ശർമ്മ ഉൾപ്പെടെ അദ്ദേഹത്തിന്റെ മൂന്ന് വനിതാ സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈതന്യാനന്ദയ്ക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് രേഖകളും ബിരുദവും തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതികൾ ആരോപിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.