
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജൻ സൂരജ് പാർട്ടി സ്ഥാപകനും മുൻ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ഒക്ടോബർ ഒമ്പതിന് പുറത്തിറക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് കിഷോര്‍ വെളിപ്പെടുത്തിയില്ല.
2024 ഒക്ടോബറിലാണ് കിഷോർ പട്നയിൽ ജൻ സൂരജ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രാഷ്ട്രീയ ഉപദേഷ്ടാവ് എന്ന നിലയിൽ കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ‑പാക്) 2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദളിനെയും 2021ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയെയും, 2021 ൽ തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകത്തെയും വിജയത്തിലേക്ക് നയിച്ചതായി അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.