23 January 2026, Friday

Related news

January 4, 2026
December 30, 2025
December 17, 2025
October 8, 2025
June 14, 2025
May 9, 2023
January 27, 2023
January 10, 2023
January 6, 2023

പൈലറ്റ് പരിശീലനത്തിൽ വീഴ്ച; ഇൻഡിഗോക്ക് 20 ലക്ഷം രൂപ പിഴ ചുമചത്തി ഡിജിസിഎ

Janayugom Webdesk
ന്യൂഡൽഹി
October 8, 2025 7:10 pm

പൈലറ്റുമാർക്ക് നൽകുന്ന പരിശീലനത്തിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഇൻഡിഗോ വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. കാറ്റഗറി ‘സി’ വിമാനത്താവളങ്ങളിലെ പൈലറ്റ് പരിശീലനത്തിലാണ് ഇൻഡിഗോ സുരക്ഷാ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. ഡിജിസിഎയുടെ നിയമപ്രകാരം പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിന് മികച്ച സിമുലേറ്ററുകൾ ഉപയോഗിക്കണം. എന്നാൽ ഇൻഡിഗോ ഈ നിബന്ധന പാലിച്ചില്ലെന്ന് റെഗുലേറ്റർ കണ്ടെത്തി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡിജിസിഎയുടെ ഈ നടപടിയെന്നാണ് വിലയിരുത്തൽ.

അതേസമയം, ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഈ പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയോ, പ്രവർത്തനങ്ങളെയോ, മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉത്തരവിൻ്റെ വിശദാംശങ്ങൾ കൈമാറുന്നതിലുണ്ടായ ആഭ്യന്തര ആശയവിനിമയത്തിലെ കാലതാമസമാണ് വിവരം പുറത്തുവിടാൻ വൈകിയതെന്നും കമ്പനി വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.