
ബംഗളുരുവിൽ യാത്ര റദ്ദാക്കിയതിനെത്തുടർന്ന് യുവതിക്ക് ഊബർ ഓട്ടോ ഡ്രൈവറുടെ ആക്രമണം. ഓട്ടോ ഡ്രൈവർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റില്‍ ഇട്ടതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടിന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
ഊബർ ബുക്ക് ചെയ്തതിന് ശേഷം ഡ്രൈവർ എത്താതെ അഞ്ച് മുതൽ ഏഴ് മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നുവെന്നും എന്നിട്ടും വണ്ടി എത്തി കാണാത്തതിന് ശേഷമാണ് താൻ യാത്ര റദ്ദാക്കിയതെന്നും അവർ വിശദീകരിച്ചു. ‘എന്നാൽ ഊബർ സ്റ്റാറ്റസിൽ ‘എത്തി’ എന്ന് കാണിച്ചിരുന്നു, പക്ഷേ ഏറെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. ഇങ്ങനെ രണ്ടാമത് ബുക്ക് ചെയ്ത വാഹനത്തിൽ കുറച്ച് മീറ്റർ മുന്നോട്ട് നീങ്ങിയ ഉടൻ തന്നെ, ഈ ഡ്രൈവർ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ വഴി തടയുകയായിരുന്നു, പിന്നീട് തന്റെ വീഡിയോ പകർത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്നും’ യുവതി പറയുന്നു.
“ഡ്രൈവർ മാന്യമായും എനിക്ക് മനസ്സിലാകുന്ന ഭാഷയിലും സംസാരിച്ചിരുന്നെങ്കിൽ, ഞാൻ യാത്ര ചെയ്തില്ലെങ്കിലും അദ്ദേഹത്തിന് പണം നൽകുമായിരുന്നു. പക്ഷേ അയാൾ എന്നെ ഉപദ്രവിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അയാൾ ഈ നാട്ടുകാരനാണ് എന്നതുകൊണ്ട് നമ്മളെ നിന്ദിക്കാനോ വിവേചനം കാണിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശം ഉണ്ടോ? ”എന്ന് സാമൂഹ്യമാധ്യമത്തിൽ യുവതി കുറിച്ചത്. പോസ്റ്റിന് പിന്നാലെ, കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ ബെംഗളൂരു പൊലീസിനെ പോസ്റ്റിനടിയിൽ ടാഗ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.