23 January 2026, Friday

അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന പരാതി: സാങ്കേതിക സര്‍വകലാശാല വി സി കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്

Janayugom Webdesk
തിരുവനന്തപുരം
October 11, 2025 12:25 pm

അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല വി സി കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്.മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഐ സാജു നല്‍കിയ പാരിത ലോകായുക്ത ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. 

പരാതി പ്രഥമദൃഷ്ടാ നിലനില്‍ക്കുമെന്ന് ലോകായുക്ത പറയുന്നു. അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വിസി കെ ശിവപ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ജി. ഗോപിൻ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.