
മലയാള സിനിമയിൽ വീണ്ടും സെൻസർ ബോർഡിന്റെ ഇടപെടൽ. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സെന്ന ഹെഗ്ഡെ ഒരുക്കിയ പുതിയ ചിത്രം ‘അവിഹിത’ത്തിലാണ് സെൻസർ ബോർഡ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. സിനിമയിൽ നായികയെ ‘സീത’ എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നാണ് ബോർഡിന്റെ പ്രധാന നിർദേശം.
ഒക്ടോബർ 10ന് ആണ് ‘അവിഹിതം’ റിലീസ് ആയത്. “NOT JUST A MAN’S RIGHT” എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവരാണ് എഴുതിയത്. ഇഫോര്‍ എക്സ്പിരിമെന്റ്സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.