22 January 2026, Thursday

Related news

November 13, 2025
October 15, 2025
July 26, 2025
July 19, 2025
March 26, 2025
January 29, 2025
January 3, 2025
January 2, 2025
December 29, 2024
December 28, 2024

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
October 15, 2025 12:00 pm

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടുതല്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത്. പെരുമ്പഴുതൂർ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘത്തിൽ 78 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.ജോസ് ഫ്രാങ്ക്ലിൻ ഉൾപ്പെടുന്ന ഭരണസമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.

സംഘത്തിൽ 78,23,482 രൂപയുടെ ക്രമക്കേട് നടത്തിയതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കണ്ടെത്തി. ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതിന്റെ രേഖകൾ പുറത്തുവന്നതായി പറയപ്പെടുന്നു. ചില സ്വകാര്യ ചാനലുകള്‍ക്ക് ഇതിന്റെ കോപ്പി കിട്ടിയിട്ടുണ്ട്.സഹകരണ സംഘം സെക്രട്ടറി, പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ ജോയിന്റ് രജിസ്ട്രാർ നിർദേശം നൽകി.

അതേസമയം സഹകരണ സംഘത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പിൽ നടപടി നേരിട്ടിട്ടും ജോസ് ഫ്രാങ്ക്ളിനെ കൈവിടാതെ കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുകയാണ്. ഇയാളെ തുടർന്നും തുടർന്നും നിരവധി സഹകരണ സംഘങ്ങളുടെ ഭാരവാഹിയാക്കി നിയമിക്കുകയായിരുന്നു കോൺഗ്രസ്. എന്നാൽ ജോസ് ഫ്രാങ്ക്ളിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലും ഭിന്നത രൂക്ഷമാകുകയാണ്. സ്ഥാനമാനങ്ങൾ സാമ്പത്തിക തട്ടിപ്പുകൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുവെന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെ വ്യാപകമായി ഉയരുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.