
യെമനില്‍ കൊലപാതകക്കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന് ഇന്ത്യന്‍ നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ താല്ക്കാലികമായി നിര്‍ത്തി വച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ, വിഷയത്തിൽ പുതിയ ഒരു മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
2017 ൽ യെമനിലെ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 38 കാരിയായ നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
വധശിക്ഷയിൌ എന്താണ് തീരുമാനം എന്ന കോടതിയുടെ ചോദ്യത്തിന് നിമിഷപ്രിയയ്ക്ക് നിയമസഹായം നൽകുന്ന ഹരജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’നു വേണ്ടി ഹാജരായ അഭിഭാഷകൻ, വധശിക്ഷ നിലവിൽ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.
കേസില്‍ പുതിയൊരു മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്നും അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണി അറിയിച്ചു. പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ഒരു നല്ല കാര്യം എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും കുടുംബം തയാറായിരുന്നില്ല. നിമിഷ പ്രിയയെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.