3 March 2026, Tuesday

Related news

February 28, 2026
February 26, 2026
February 25, 2026
February 24, 2026
February 23, 2026
February 18, 2026
January 31, 2026
January 29, 2026
January 24, 2026
January 22, 2026

ട്രംപിന് മറുപടിയുമായി ഇന്ത്യയും, റഷ്യയും

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2025 3:33 pm

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യയും, റഷ്യയും . ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു. ഇന്ത്യൻ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ‑ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾ തുടരും.റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി. ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഊർജ്ജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ഊർജ്ജ നയത്തിന്റെ ലക്ഷ്യങ്ങളാണ്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.വർഷങ്ങളായി ഞങ്ങളുടെ ഊർജ്ജ സംഭരണം വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ദശകത്തിൽ ഇത് സ്ഥിരമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ നിലവിലെ യുഎസ് ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രസ്താവനയിൽ പറയുന്നു. 

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പരിഹസിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഈ വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കുകയും പൗരന്മാർക്ക് ഏറ്റവും മികച്ച വില ഉറപ്പാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നത് ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ യുഎസ്‌ വർധിപ്പിക്കുന്നതിനുള്ള കാരണം കൂടിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.