
കെപിസിസി പുനഃസംഘടനയില്‍ പരിഹാസവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് എതിർശബ്ദങ്ങൾ ഉയരുന്നതിനിടെയാണ് പരിഹാസ രൂപേണയുള്ള കെ സുധാകരന്റെ മറുപടി.
കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. നിര്‍ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.