
ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവ്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ കത്തി കൊണ്ടുതന്നെ യുവതിയുടെ കാമുകനെയും കുത്തി കൊല്ലുകയായിരുന്നു. ഇതിനിടെയുണ്ടായ മല്‍പ്പിടിത്തത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റു. കുത്തേറ്റ മൂവരെയും യുവതിയുടെ സഹോദരനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ യുവതിയുടെയും കാമുകന്റെയും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പെൺമക്കളുടെ അമ്മയായ 22കാരി ശാലിനി എന്നയുവതിയും ലിവ് ഇന്‍ പങ്കാളിയായ ആഷു ആഷു(34)വുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) പരിക്കേറ്റ് ചികിത്സയിലാണ്.
ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശാലിനിയും ആകാശും ശാലിനിയുടെ അമ്മയെ കാണാന്‍ പോയപ്പോള്‍ പോയതായിരുന്നു. ഇവിടേക്ക് എത്തിയ ആഷു കത്തി ഉപയോഗിച്ച് ആകാശിനെ ആക്രമിച്ചു. ഇതില്‍ നിന്ന് ആകാശ് രക്ഷപ്പെടുമ്പോഴേക്കും ആഷു റിക്ഷയില്‍ ഇരുന്ന ശാലിനിയെ കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ ശാലിനിയെ ആഷു കുത്തിയെന്ന് പൊലീസ് പറഞ്ഞു. ശാലിനിയുടെ അമ്മയെ കാണാനായി ഖുതുബ് റോഡിൽ പോയതായിരുന്നു ശാലിനിയും ആകാശും. ഇവിടെയെത്തിയ ആഷു ആകാശിനെ ആക്രമിച്ചു. പക്ഷെ ആകാശ് രക്ഷപ്പെട്ടു. ഈ സമയം റിക്ഷയിൽ ഇരുന്ന ശാലിനിയെ കാണുകയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ര്യയെ രക്ഷിക്കാൻ ആകാശ് ശ്രമിക്കുന്നതിനിടെ ആകാശിന് കുത്തേറ്റു. പിടിവലിയില്‍ കത്തി കൈക്കലാക്കിയ ആകാശ് ആഷുവിനെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.