
ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തിന്റെ മൊഴി.എല്ലാം ചെയ്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അനന്ത സുബ്രഹ്മണ്യം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത് കൊണ്ടാണ് പാളികള്‍ ബംഗളൂരുവില്‍ കൊണ്ടുപോയതും നാഗേഷിന് കൈമാറിയതെന്നും അനന്ത സുബ്രഹ്മണ്യം പ്രത്യേക അന്വേഷണ സംഘത്തോട് (എസ് ഐടി) പറഞ്ഞു.
സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും അനന്ത സുബ്രഹ്മണ്യം പറഞ്ഞു. പോറ്റി ദീര്‍ഘകാലമയുള്ള സുഹൃത്താണ്. പോറ്റി പറഞ്ഞിട്ട് ശബരിമലയില്‍ അന്നദാനമടക്കം നടത്തി. ആവശ്യപ്പെട്ടപ്പോഴൊക്കെ സ്‌പോണ്‍സര്‍ഷിപ്പിനായി പണം നല്‍കിയെന്നും പണം എന്തിനുപയോഗിച്ചുവെന്ന് അറിയില്ലെന്നും അനന്തസുബ്രഹ്‌മണ്യം മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം വിട്ടയച്ചു.
വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.