
13 വർഷം മുൻപ് നടന്ന റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരിയുടെ കൊലപാതക കേസിൽ പൊലീസ് തെളിവെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസിലെ പ്രതിയായ പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) അപേക്ഷ നൽകി. ഈ അപേക്ഷ 23ന് കോടതി പരിഗണിക്കും. നിലവിൽ മറ്റ് രണ്ട് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ കോടതി അനുമതിയോടെ കഴിഞ്ഞ ദിവസം ചേർത്തല പൊലീസ് ജയിലിലെത്തി സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
2012 മേയ് മാസത്തിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ എത്തിച്ചാണ് ഐ ഷയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന് ബലം നൽകുന്ന മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനൊപ്പം തെളിവ് നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേ സെടുത്തിട്ടുണ്ട്. 13 വർഷം പിന്നിട്ട സാഹചര്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക അസാധ്യമായതിനാൽ, കൊലപാതക വിവരങ്ങളും മൃതദേഹം നശിപ്പിച്ച സ്ഥലവുമടക്കം സെബാസ്റ്റ്യനിൽ നിന്നും ശേഖരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഏറ്റുമാനൂർ സ്വദേശിനി ജയ്‌നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ കൊലപാതക കേസുകളിലും പ്രതിയാണ് സെബാസ്റ്റ്യൻ. ചേർത്തല സ്റ്റേഷൻ ഓഫിസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.