
ജന്മനാടിന്റെ മോചനത്തിനായി ഒരു നാടാകെ നടത്തിയ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കി വയലാറിലെ രക്തസാക്ഷി കുന്നിലും മേനാശ്ശേരിയിലും ചെങ്കൊടികള്‍ ഉയര്‍ന്നു. 79-ാമത് പുന്നപ്ര‑വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ സാമൂഹ്യ പുരോഗതിക്കായി ഹൃദയരക്തം നല്‍കിയവരുടെ ഓര്‍മ്മകള്‍ അലയടിക്കുന്നതായിരുന്നു. അനേകര്‍ വെടിയേറ്റുവീണ വയലാറിലെ വിപ്ലവഭൂമിയില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമന്‍, ആര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിര്‍ന്ന സിപിഐ നേതാവ് എന്‍ ജി രാജന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനന്‍ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എം സി സിദ്ധാര്‍ത്ഥന്‍, എന്‍ പി ഷിബു, എന്‍ എസ് ശിവപ്രസാദ്, എ എം ആരിഫ്, ടി കെ രാമനാഥന്‍, ടി എം ഷെറീഫ്, പി ഡി ബിജു, എസ് പി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി മാറിയ പുന്നപ്ര രക്തസാക്ഷികള്‍ക്ക് നാളെ ആയിരങ്ങള്‍ പ്രണാമം അര്‍പ്പിക്കും. നാളെ രാവിലെ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വര്‍ഗi ബഹുജനസംഘടനാ പ്രവര്‍ത്തകരും ജാഥയായി രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയിലെ സമരഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തും. 11ന് ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വി ആര്‍ അശോകന്‍ അധ്യക്ഷത വഹിക്കും. വി കെ ബൈജു സ്വാഗതം പറയും. വൈകിട്ട് ആറിന് പൊതുസമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. സി ഷാംജി സ്വാഗതം പറയും. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി എസ് സുജാത, പി പ്രസാദ്, സജി ചെറിയാന്‍, ടി ജെ ആഞ്ചലോസ്, ആര്‍ നാസര്‍, എസ് സോളമന്‍, എച്ച് സലാം എംഎല്‍എ, പി വി സത്യനേശന്‍, എ ഓമനക്കുട്ടന്‍, വി മോഹന്‍ദാസ്, ആര്‍ രാഹുല്‍, റോസല്‍രാജ് തുടങ്ങിയവര്‍ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.