23 January 2026, Friday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; പിന്നിൽ പിതാവിന്റെ കമ്പിനി ഡ്രൈവർ

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2025 10:59 am

പിതാവ് മർദ്ദിച്ചതിന്റെ വൈരാഗ്യത്തിൽ മകനായ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹി നരേലയിലായിരുന്നു സംഭവം. മരിച്ച കുട്ടിയുടെ പിതാവിന്റെ കമ്പനി ഡ്രൈവറായ നിതുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. നിതുവിന്റെ വാടകവീട്ടില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിതു നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മരിച്ച പിതാവിന്റെ കമ്പിനിയിൽ നിതു, വസീം എന്നിങ്ങനെ രണ്ട് ഡ്രൈവർമാരാണുള്ളത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ നിതു വസീമിനെ തല്ലി. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മര്‍ദ്ദിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടുമുറത്ത് കളിക്കുകയായിരുന്ന ആണ്‍കുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടില്‍ അഞ്ചുവയസ്സുകാരനെ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.