23 January 2026, Friday

Related news

December 4, 2025
December 3, 2025
November 29, 2025
October 23, 2025
October 17, 2025
October 12, 2025
September 25, 2025
August 29, 2025
August 25, 2025
August 23, 2025

ദൃശ്യത്തിൽ മര്‍ദിക്കുന്നയാൾ താനല്ല; ഷാഫിയുടെ ആരോപണത്തെ തള്ളി സിഐ അഭിലാഷ് ഡേവിഡ്

Janayugom Webdesk
കോഴിക്കോട്
October 23, 2025 1:03 pm

പേരമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾ തള്ളി സിഐ അഭിലാഷ് ഡേവിഡ്. ഷാഫി കാണിച്ച ദൃശ്യങ്ങളിൽ ഉള്ള ആൾ താനല്ല. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും താൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.

 

തന്നെ സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. 2023 ല്‍ തന്നെ പിരിച്ചുവിട്ടിട്ടില്ല. തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍പോയി. അപ്പീല്‍ അംഗീകരിച്ച് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ആദ്യം കോഴിക്കോട്ടും പിന്നീട് വടകരയിലേക്കും മാറിയെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.