
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 26,58,53,104 രൂപയുടെ പ്രൊപ്പോസലിന് കാബിനറ്റ് അംഗീകാരം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള ഈ പ്രൊപ്പോസലിൽ വിപുലമായ നിർമാണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണം, ഷൂട്ടിങ്ങിന് ആവശ്യമായ തൊറാഫ ഫ്ലോർ നിർമാണം, ആംഫി തീയറ്റർ നിർമാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ള സംഭരണത്തിനുള്ള സംവിധാനം എന്നിവ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ തുടങ്ങിയവയും വികസന പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.