
ജനഹൃദയങ്ങളില്‍ വിപ്ലവ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ പകര്‍ന്ന പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. ഐതിഹാസികമായ സമരത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ രക്തസാക്ഷി കേന്ദ്രങ്ങളില്‍ ഒരു നാടാകെ ഒഴുകിയെത്തി. സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ ജീവന് ത്യജിച്ച് പോരാടിയ പുന്നപ്രയിലെ 29 ധീരസഖാക്കള്‍ക്ക് മരണമില്ലെന്ന് ആയിരങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ പുന്നപ്ര സമരത്തിന്റെ 79-ാം വാര്‍ഷിക വാരാചരണത്തിന് സമാപനമായി.
രാവിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ അണമുറിയാത്ത ജനപ്രവാഹം സമരഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്, സി എ അരുൺ കുമാർ, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, ജി സുധാകരൻ, എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, എം എം ആരിഫ്, വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ, സെക്രട്ടറി സി ഷാംജി എന്നിവർ പുഷ്പ ചക്രങ്ങളർപ്പിച്ചു. തുടർന്നു ചേർന്ന സമ്മേളനത്തിൽ വി ആര് അശോകന് അധ്യക്ഷത വഹിച്ചു. വി കെ ബൈജു സ്വാഗതം പറഞ്ഞു. ടി ജെ ആഞ്ചലോസ്, എസ് സോളമന്, ആര് നാസര്‍, പി പി ചിത്തരഞ്ജന്, എച്ച് സലാം തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമരനായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി കൊളുത്തി നൽകിയ ദീപശിഖ വിവിധ കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തി സമരഭൂമിയിൽ എത്തി. ഇ കെ ജയൻ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിച്ചു. വൈകിട്ട് ആറിന് നടന്ന പൊതുസമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. സി ഷാംജി സ്വാഗതം പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്, സി എസ് സുജാത, എസ് സോളമന്, ആര് നാസര്‍, എച്ച് സലാം തുടങ്ങിയവര്‍ സംസാരിച്ചു. പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ വൈകിട്ട് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ, പി വി സത്യനേശൻ, സി എ അരുൺകുമാർ, നേതാക്കളായ പി കെ സദാശിവൻ പിള്ള, പി എസ് എം ഹുസൈൻ തുടങ്ങിയവര്‍ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. സെക്രട്ടറി ആര് സുരേഷ് സ്വാഗതം പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, ടി ജെ ആഞ്ചലോസ്, പി വി സത്യനേശന് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.