
പരസ്യവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. കഴിഞ്ഞ ആഴ്ചയാണ് വിദേശ ഉത്പ്പന്നങ്ങള്‍ക്കെതിരായ തീരുവകളെ വിമര്‍ശിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്റെ ഓഡിയോ ആധാരമാക്കിയുള്ള വീഡിയോ കാനഡ പുറത്തുവിട്ടത്. ഇത് ട്രംപിനെ പ്രകോപിപ്പിക്കുകയായിരുന്നു.
പ്രസ്തുത പ്രസംഗത്തില്‍ തീരുവകള്‍ അമേരിക്കന്‍ തൊഴിലാളികളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും ഇത് കടുത്ത വ്യാപാര യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നും റീഗന് പറഞ്ഞിരുന്നു. ഈ ഓഡിയോയാണ് കാനഡ പരസ്യത്തില്‍ ഉപയോഗിച്ചത്. ഇതില്‍ പ്രകോപിതനായ ട്രംപ് റൊണാൾഡ് റീഗൻ തീരുവകളെക്കുറിച്ച് സംസാരിക്കുന്നത് കാനഡ വഞ്ചനാപരമായി ഉപയോഗിച്ചുവെന്നും അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു. കാനഡ വളരെക്കാലമായി യുഎസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ വർഷം യുഎസ് 411.9 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.